06:50am 10 November 2026
NEWS
മന്ത്രിസഭായോഗ തീരുമാനങ്ങൾ: ഫയൽ അദാലത്തുകൾ ജൂലൈ 1 മുതൽ; നദീതട സംരക്ഷണ ചട്ടക്കൂടിന് അംഗീകാരം
25/06/2025  05:52 PM IST
സുരേഷ് വണ്ടന്നൂർ
മന്ത്രിസഭായോഗ തീരുമാനങ്ങൾ: ഫയൽ അദാലത്തുകൾ ജൂലൈ 1 മുതൽ; നദീതട സംരക്ഷണ ചട്ടക്കൂടിന് അംഗീകാരം

തിരുവനന്തപുരം:  ഇന്ന് ചേർന്ന മന്ത്രിസഭായോഗം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും 2025 മെയ് 31 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ ജലവിഭവ പരിപാലനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന കേരള നദീതട സംരക്ഷണ മാനേജ്‌മെൻ്റ് ചട്ടക്കൂടിന് അംഗീകാരം നൽകി. മുഖ്യമന്ത്രി അധ്യക്ഷനായ അപെക്സ് കമ്മിറ്റിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞർക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു.

പുതിയ തസ്തികകളും വാഹനങ്ങളും:

 * കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് പുതിയ തസ്തികകളും ഒരു തസ്തികയുടെ അപ്ഗ്രേഡേഷനും.
 * മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ കൊല്ലം ഏരൂരിലെ പ്ലാൻ്റിലേക്ക് 27 തസ്തികകൾ.
 * കിഫ്ബിയുടെ ലീഗൽ യൂണിറ്റിൽ ഒരു ലീഗൽ അസിസ്റ്റൻ്റ് തസ്തിക.
 * കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയത്തിലേക്ക് 2 പുതിയ വാഹനങ്ങൾ.

ഭരണാനുമതിയും ടെൻഡറുകളും:

 * വയനാട് മേപ്പാടിയിലെ പുന്നപ്പുഴ നദിയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 195.55 കോടി രൂപയുടെ ഭരണാനുമതി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ചുമതല.
 * കൊല്ലം കോർപ്പറേഷൻ്റെ വാണിജ്യ കെട്ടിടത്തിൽ വർക്ക് നിയർ ഹോം സ്പേസ് ആരംഭിക്കാൻ അനുമതി.
 * കൊല്ലം കോർപ്പറേഷൻ്റെ സ്ഥലത്ത് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് പ്രോജക്ട് ആരംഭിക്കാൻ തത്വത്തിൽ ഭരണാനുമതി.
 * കേരള നിയമസഭാ മന്ദിരത്തിലെ ഡൈനിംഗ് ഹാൾ നവീകരണത്തിന് 7.40 കോടി രൂപയുടെ ഭരണാനുമതി.
 * വയനാട് ജില്ലയിലെ വാട്ടർ സപ്ലൈ പ്രോജക്ടിന് 19.48 കോടി രൂപയുടെ ടെൻഡർ.
 * കോട്ടയം പരിപ്പ് തൊള്ളായിരം - മാഞ്ചിറ റോഡ് പ്രവൃത്തിയുടെ അവശേഷിച്ച ഭാഗത്തിനായി 600.70 ലക്ഷം രൂപയുടെ ടെൻഡർ.

സ്റ്റാമ്പ് ഡ്യൂട്ടി/രജിസ്ട്രേഷൻ ഫീസ് ഇളവ്:

വ്യവസായ നയം 2023 പ്രകാരം സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭകർക്ക് നൽകുന്ന സ്റ്റാമ്പ് ഡ്യൂട്ടി/രജിസ്ട്രേഷൻ ഫീസ് ഇളവുകൾ ലോജിസ്റ്റിക് നയത്തിനനുസൃതമായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ലോജിസ്റ്റിക് പാർക്കുകളിലെ സംരംഭകർക്കും മൂന്ന് വർഷത്തേക്ക് അനുവദിക്കാൻ തീരുമാനിച്ചു.

പേര് മാറ്റം:

ഒ.ഇ.സി. വിഭാഗങ്ങൾക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ 'Ezhuthachan' എന്നത് 'Ezhuthachan, Ezhuthassan, Kadupattan' എന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിക്കും. ഇതിനെത്തുടർന്ന് ഒ.ബി.സി. പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img