01:33am 29 October 2026
NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും, മന്ത്രിമാർക്ക് 1.33 ലക്ഷം രൂപയും; ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
28/10/2026  08:44 PM IST
nila
എംഎൽഎമാർക്ക് 98,000 രൂപയാകും, മന്ത്രിമാർക്ക് 1.33 ലക്ഷം രൂപയും; ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബിൽ നാളെ നിയമസഭയുടെ പരിഗണനയ്ക്ക് വരും. നിർദിഷ്ട വർധന നടപ്പാകുന്നതോടെ എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായും ഉയരും.

നിലവിൽ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിക്ക് 97,000 രൂപയുമാണ് ലഭിക്കുന്നത്. പുതിയ നിർദേശപ്രകാരം എംഎൽഎമാർക്ക് പ്രതിമാസം 28,000 രൂപയുടെ വർധനയുണ്ടാകും. മന്ത്രിമാരുടെ ആനുകൂല്യങ്ങളിൽ 25,000 രൂപയുടെ വർധനയാണ് ലക്ഷ്യമിടുന്നത്.

എംഎൽഎമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണവും ശമ്പള-ആനുകൂല്യ വർധനയും സർക്കാർ ധൂർത്തിന്റെ ഭാഗമാണെന്നായിരുന്നു വിമർശകരുടെ ആരോപണം.

അതേസമയം, സർക്കാർ നടപടികൾക്കെതിരെ വിമർശനം ശക്തമാകുമ്പോഴും ഐപാഡ് വിതരണ വിഷയത്തിൽ ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ പ്രതികരണം കാര്യമായി ഉയർന്നിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു. പുതിയ ആനുകൂല്യ വർധന ബിൽ നിയമസഭ പാസാക്കുന്നതോടെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രതിമാസ പ്രതിഫലത്തിൽ മാറ്റമുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img