NEWS
ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ
19/08/2025 04:36 PM IST
nila

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിംഗ് ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓൺലൈൻ ഗെയ്മിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവെപ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികൾ ഓൺലൈൻ ഗെയ്മിംഗ് പ്രമോഷൻ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











