08:34pm 10 November 2026
NEWS
സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം സിറാജ് കാസിമിന്
08/08/2025  02:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം സിറാജ് കാസിമിന്

കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ  ഈ വർഷത്തെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന് . 2024 ജൂണിൽ  മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച " കായൽ മരിക്കുന്ന തീരത്ത് " എന്ന വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.

ദുരന്തം : പ്രക്യതിയുടെ വേദന എന്നതായിരുന്നു വിഷയം. 
20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം

ഇടപ്പള്ളി അൽ അമീൻ റോഡിൽ " ഗസൽ" വീട്ടിലാണ് താമസം. മക്കൾ :
മുഹമ്മദ് സുഹെൽ, മുഹമ്മദ് സുഹാസ് .


പുരസ്കാരം 12 ന് എറണാകുളം റെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 11 ന് മന്ത്രി. ശ്രീ.പി.രാജീവ് സമ്മാനിക്കും." മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും" എന്ന വിഷയത്തിൽ സി.വി. പാപ്പച്ചൻ സ്മാരക പ്രഭാഷണം ഡോ. മോഹൻ ഗോപാൽ നിർവഹിക്കും.

എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ആർ. ഗോപകുമാർ,
സെക്രട്ടറി എം. ഷജിൽ കുമാർ,
ട്രഷറർ അഷറഫ് തൈവളപ്പ്, സി.പി. ജീവൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img