04:14pm 06 November 2026
NEWS
പിഎസ്‌സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണമെന്ന് സിപിഐ നേതാവ് സി ദിവാകരൻ
22/02/2025  02:26 PM IST
nila
പിഎസ്‌സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണമെന്ന് സിപിഐ നേതാവ് സി ദിവാകരൻ

പിഎസ്‌സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണമെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. തൊഴിലിനു വേണ്ടി യുവജനങ്ങൾ നാടുവിടുകയാണെന്നും സി ദിവാകരൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. പിഎസ്‌സിയെ കുറിച്ച് ധാരാളം പരാതികൾ പണ്ടേ വന്നതാണെന്നും അത് പരിശോധിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെക്കാളും മുഖ്യമന്ത്രിയെക്കാളും ശമ്പളമാണ് പി എസ് സി ചെയർമാന് ലഭിക്കുന്നതെന്നും സിപിഐ നേതാവ് ചൂണ്ടിക്കാട്ടി. ഒരു ടെസ്റ്റും എഴുതിയാണ് ഇവർ പദവിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം നിശബ്ദരായിരിക്കുന്നുവെന്നായിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം. സിപിഐയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മുന്നണി സംവിധാനം ദുർബലപ്പെടാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ദിവാകരൻ വ്യക്തമാക്കി.

ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് സി ദിവാകരൻ പറഞ്ഞു. സമരം ഒത്തുതീർപ്പിലേക്ക് എത്തിക്കണമെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. അവരോട് പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ദിവാകരൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img