02:15pm 22 September 2026
NEWS
കർണാടകത്തിലെ രണ്ടു മണ്ഡലങ്ങളിലും ഏപ്രിൽ 9 നു ഉപതെരഞ്ഞെടുപ്പ്
16/03/2026  11:24 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ രണ്ടു മണ്ഡലങ്ങളിലും ഏപ്രിൽ 9 നു ഉപതെരഞ്ഞെടുപ്പ്

ഏപ്രിൽ 9 ന് കർണാടകത്തിലെ ദാവണഗെരെ സൗത്ത്, ബാഗൽകോഡ് എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ്സിന്റെ മുതിർന്ന എം എൽഎമാരായിരുന്ന ശാമന്നൂർ ശിവശങ്കരപ്പ, ബി.വൈ. മെറ്റി എന്നിവരുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മെറ്റി കഴിഞ്ഞ വർഷം നവംബർ നാലിനും ശിവശങ്കരപ്പ ഡിസംബർ പതിനാലിനുമാണ് മരണപ്പെട്ടത്.രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ്സ് കഴിഞ്ഞാൽ ബിജെപിയ്ക്കാണ് സ്വാധീനം. 2023 ൽ മെറ്റി ബിജെപി സ്ഥാനാർത്ഥി ചരന്ദിനാഥിനെ പരാജയപ്പെടുത്തിയത് 5878 വോട്ടുകൾക്കാണ്. മെറ്റിയുടെ മക്കളായ മല്ലികാർജ്ജുന, ഉമേഷ്‌ എന്നിവരിൽ ഒരാളെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയേക്കും. ബിജെപി സ്ഥാനാർത്ഥിയായി ചരന്ദിനാഥ് തന്നെ മത്സരിക്കാനാണ് സാധ്യത. ദാവണഗെരെയിൽ ശിവശങ്കരപ്പയുടെ മകനും മൈനിങ് മന്ത്രിയുമായ എസ്‌ എസ്‌ മല്ലികാർജ്ജുനയുടെ പുത്രൻ സമർഥിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. 2.1 ലക്ഷം വോട്ടുകളുള്ള ദാവണഗെരെ സൗത്തിൽ 70000 മുസ്ലിങ്ങളുണ്ട്. അബ്ദുൾ ജബ്ബാറിനെ സ്ഥാനാർഥിയാക്കാനും സാധ്യതയുണ്ട്. 27888 വോട്ടുകൾക്കാണ് 2023 ൽ ശിവശങ്കരപ്പ ബിജെപി നേതാവ് ബി ജി അജയകുമാറിന് തോൽപ്പിച്ചത്. മുപ്പത്തിനായിരത്തിലേറെ ലിങ്കായത് വോട്ടുകളുള്ള മണ്ഡലത്തിൽ അജയകുമാർ തന്നെ ബിജെപി സ്ഥാനാർത്ഥിയാവും. 2023 ൽ കോൺഗ്രസ് അധികാരത്തിൽ വന്നതിൽ പിന്നെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചത് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ്. രണ്ടു മണ്ഡലങ്ങളിലും ജെഡിഎസ്സിന് പറയത്തക്ക സ്വാധീനമില്ല. എന്നാൽ ജെഡിഎസ്സ് വോട്ടുകളുടെ ലഭ്യത നില മെച്ചപ്പെടുത്താൻ ബിജെപിയെ സഹായിച്ചേക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img