05:08am 05 September 2026
NEWS
കർഷക സംഘങ്ങളുടെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ ബയർ-സെല്ലർ സം​ഗമം
27/01/2025  01:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കർഷക സംഘങ്ങളുടെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ ബയർ-സെല്ലർ സം​ഗമം
HIGHLIGHTS

ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാര-വിതരണ ‍ഡീലുകൾ ഉറപ്പിക്കാനും കർഷകർക്ക് സൗജന്യ അവസരം

 

കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത്  ബയർ-സെല്ലർ സം​ഗമം കൊച്ചിയിൽ നടക്കും. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ  (സിഎംഎഫ്ആർഐ) നടക്കുന്ന സ്ഥാപകദിനാഘോഷ മേളയിലാണ് സം​ഗമം. 

കർഷക-സ്വയം സഹായ സംഘങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാര-വിതരണ ഡീലുകൾ ഉറപ്പിക്കാനും അവസരമുണ്ടാകും. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ്(കെവികെ) നേതൃത്വം നൽകുന്നത്.

ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള ലോഞ്ചിങ് സെഷനുകൾ, അനുഭവങ്ങൾ പങ്കിടുന്നതിനുള്ള അവസരങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള പുത്തൻ  വിപണന തന്ത്രങ്ങളിൽ വിദഗ്ധരുടെ ക്ളാസുകൾ എന്നിവയും സം​ഗമത്തിലുണ്ടാകും. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കെവികെയെ ബന്ധപ്പെടുക. ഫോൺ 8590941255.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img