05:58am 30 April 2026
NEWS
ബൈക്കിനായി ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ 2.5 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് വ്യവസായി
23/08/2025  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബൈക്കിനായി ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ 2.5 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് വ്യവസായി

കൊച്ചി: ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി. 25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി ഇഷ്ട രജിസ്‌ട്രേഷൻ നമ്പറും ലേലത്തിൽ വിളിച്ചെടുത്തിരിക്കുകയാണ് പോഷ്ബൈഡിഎൻ (Poshbydn) എം.ഡിയും സിഇഒയായ ശ്രീ. ധീദത്ത്. KL-07-DH-0009 എന്ന പ്രത്യേക നമ്പറാണ് 2.5 ലക്ഷത്തിന് സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളത്താണ് നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

സൂപ്പര്‍ ബൈക്കുകളിലെ താരം എന്നറിയപ്പെടുന്ന കാവസാക്കി നിഞ്ച ബൈക്കിന്റെ  ട്രാക്ക്-ഫോക്കസ്ഡ് പ്രകടനം, നൂതന റൈഡിംഗ് സാങ്കേതികവിദ്യ, ഐക്കണിക് ഡിസൈൻ എല്ലാം ശ്രദ്ധേയമാണ്. കേരളത്തിൽ വളരെ കുറച്ച് സൂപ്പർബൈക്ക് പ്രേമികൾക്ക് മാത്രമേ ഈ മോഡൽ സ്വന്തമായുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img