01:50pm 31 October 2026
NEWS
വാണിജ്യ പ്രമുഖൻ ഹൈദർ ഹാജി ദോഹയിൽ നിര്യാതനായി
21/07/2025  03:10 PM IST
nila
വാണിജ്യ പ്രമുഖൻ ഹൈദർ ഹാജി ദോഹയിൽ നിര്യാതനായി

ദോഹ : ഖത്തറിലെ വാണിജ്യ പ്രമുഖൻ
ഹൈദർ ഹാജി(90) ദോഹയിൽ നിര്യാതനായി.
 ഖത്തറിലെ സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ,വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന
ഹൈദർ ഹാജി ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്. എം ഇ എസ് ഇന്ത്യൻ സ്കൂളിന്റെ pസ്ഥാപക അംഗമായ 
ഹൈദർ ഹാജി
കോഴിക്കോട് ഹൈസൺ ഹോട്ടൽ,ഹൈസൺ മോട്ടോഴ്‌സ് എന്നിസംരഭങ്ങളിലൂടെ  നാട്ടിലും പൗരപ്രമുഖനായി രുന്നു.
ഖത്തർ ഇൻകാസിൻ്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തർ ഐസിബിഎഫ് ,ഐസിസി എന്നിവയുടെയും ആദ്യകാല സംഘാട കനായിരുന്നു.
തൃശൂർ കുന്ദംകുളം തൊഴിയൂർ സ്വദേശിയാണ്.ഭാര്യ പരേതയായ ജമീല.
മക്കൾ : ഫൈസൽ,ജമാൽ,അൻവർ,ആഷിഖ്,നസീമ അഷ്‌റഫ്(ഖത്തർ).ഖബറടക്കംഇന്ന് വൈകുന്നേരം ഖത്തറിലെ അബുഹുമൂർ ഖബർസ്ഥാനിൽനടക്കും.
ഹൈദർ ഹാജിയുടെ വിയോഗത്തിൽ ഖത്തറിലെ വിവിധ സംഘടനകളും കമ്മ്യുണിറ്റിനേതാക്കളും അനുശോചനംരേഖപെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img