
ദോഹ: ഖത്തർ എയർവേയ്സ് 2025-ലെ ബിസിനസ് ട്രാവലർ അവാർഡ്സിൽ ‘ലോകത്തിലെ മികച്ച എയർലൈൻ’ എന്ന ബഹുമതി നേടി.
ലണ്ടനിലെ സ്കൈ ഗാർഡനിൽ നടന്ന അവാർഡ് ചടങ്ങിൽ യാത്രാ-ആതിഥ്യമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വ്യോമയാനരംഗത്തെ മികവിനും പുതുമയ്ക്കുമുള്ള സംഭാവനകളെ അടിസ്ഥാനമാക്കി വ്യവസായ വിദഗ്ധർ അടങ്ങുന്ന ജൂറി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്,
ലോകത്തിലെ മികച്ച എക്കണോമി ക്ലാസ്,
ലോകത്തിലെ മികച്ച ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം,
ലോകത്തിലെ മികച്ച എയർലൈൻ ലൗഞ്ച് (ദോഹയിലെ അൽ മുർജാൻ ലൗഞ്ച്),
യൂറോപ്പ്–മിഡിൽ ഈസ്റ്റ് ഇടയിലുള്ള മികച്ച എയർലൈൻഎന്നിവയാണ്ഖത്തർ എയർവേയ്സിന് ലഭിച്ച മറ്റു പുരസ്കാരങ്ങൾ.
ഈ ബഹുമതികൾ ഞങ്ങളുടെ മികവിനോടുള്ള അചഞ്ചല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഓരോ യാത്രാനുഭവത്തിലും ലോകോത്തര നിലവാരം ഉറപ്പാക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്
ഖത്തർ എയർവേയ്സ് ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ തിയറി ആന്റിനോറി പറഞ്ഞു.
ഖത്തർ എയർവേയ്സ് ഈ വർഷത്തെ ബിസിനസ് ട്രാവലർ അവാർഡ്സിൽ അതുല്യമായ പ്രകടനം കാഴ്ചവെച്ചു. ബിസിനസ്, എക്കണോമി ക്ലാസ്, വൈ-ഫൈ സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും അവർ മുന്നിലാണെന്ന്ഇങ്ക് ഗ്ലോബൽ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ മൈക്കൽ കീറ്റിംഗ് അഭിപ്രായപ്പെട്ടു.
170-ലധികം ആഗോള ഗതാഗതകേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ഖത്തർ എയർവേയ്സ്, സേവന നിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും തുടർച്ചയായി പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.











