01:30am 11 November 2026
NEWS
ജെബി കെ ജോണിന് ബിസിനസ്സ് എക്സെലൻസ് അവാർഡ്.
29/08/2025  09:16 AM IST
nila
ജെബി കെ ജോണിന് ബിസിനസ്സ് എക്സെലൻസ് അവാർഡ്.


ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ബിസിനസ്സ് എക്സലൻസ് അവാർഡ് ജെബി കെ ജോണിന് നൽകി.
രാജീവി ഗാന്ധി സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി തുമാമാ ഒലിവ് ഇൻ്റർ നാഷനൽ സ്കൂളിൽ വച്ച് നടന്ന സമ്മേളവത്തിൽ ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ജെബി കെ ജോണിന്.
അവാർഡ് സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ജെബി കെ ജോൺ 
ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഖത്തർ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറാണ് .

ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ്പോൾ അദ്ധ്യക്ഷത വഹിച്ചു.അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺഗിൽബർട്ട്, വർക്കിംഗ് പ്രസിഡണ്ട്മാരായ ജീസ്സ് ജോസഫ്, നാസ്സർ വടക്കേക്കാട് , യൂത്ത് വിംഗ് പ്രസിഡണ്ട് നദിംമാനർ, വൈസ് പ്രസിഡണ്ട്മാരായ സലിം ഇടശസേരി, ഷംസുദ്ദീൻ ഇസ്മയിൽ ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോർജ്ജ് കുരുവിള, മുബാറക്ക്, ഷാഹിൻ മജീദ്, പ്രശോഭ്, ലിയൊ, നെവിൻ , നൗഷാദ് ടി കെ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img