10:01pm 10 November 2026
NEWS
ഹൈബി ഈഡൻ എം പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് കൈമാറി
14/08/2025  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൈബി ഈഡൻ എം പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് കൈമാറി

എറണാകുളം : കരിത്തല സെൻ്റ്. ജോസഫ്‌സ് യു പി സ്‌കൂൾ  ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. എം പി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് ബസ് വാങ്ങാനായി അനുവദിച്ചത്.

എം പി ഫണ്ട് വിനിയോഗത്തിൽ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം വികസനങ്ങൾക്ക് പ്രത്യേക പരിഗണന നൽകാരുണ്ടെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലത്തിന് മുകളിലായി എറണാകുളം നഗരത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്ക്കൂൾ എന്ന് അദ്ദേഹം പറഞ്ഞു. നിരവധി സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് ബസ് ഏറെ ഉപകാര പ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷേഫി ഡേവിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ മുഖ്യാഥിതിയായ ചടങ്ങിൽ വാർഡ് കൗൺസിലർ പദ്‌മജ എസ് മേനോൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെന്നി ജോസഫ്, എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ഡെയ്‌സ് ജോൺ, അന്ന റോഷ്‌നി വർഗീസ്, ക്രിസ്റ്റീന റോയ്, പി.ടി.എ പ്രസിഡന്റ് സരിത്ത് ചിറ്റേഴത്ത്, ആശ ആൻ്റണി ഉൾപ്പടെയുള്ളവർ പ്രസംഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img