
ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്യൻ്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധകൾ നടത്തുന്നു
ആലപ്പുഴ : ആൾ താമസമില്ലാത്ത വീട്ടുവളപ്പില്‍ നിന്നും കത്തികരിഞ്ഞ നിലയിലുള്ള സ്ത്രിയുടെതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ നിന്നാണ് കോട്ടയത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം
ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നാണ് വിവരം. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ ദുരുഹ സാഹചര്യത്തിൽ കാണാതായിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുന്നതിടെയാണ് അവിശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ സംശയ നിഴലിലായിരുന്നു. അവശിഷ്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ കാണാതായ സ്ത്രീകളിലാരുടെ യെങ്കിലുമാണേയെന്നു തിരിച്ചറിയാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ
വിലയിരുത്തൽ ഇതിനായി ഡി.എന്‍.എ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനുള്ള ഒരുക്കത്തിലാണ്
തിങ്കളാഴ്ച രാവിലെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി. ഗിരീഷ്. പി. സാരഥിയുടെ നേതൃത്വ ത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധനയ്ക്കായ് എത്തിയത് .ഉച്ചക്കു ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂര്‍ണമായും ബന്ധവസിലാക്കി. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നത്രേ പരിശോധന. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ദരുമ ടക്കമുള്ള പോലീസ് സംഘം സ്ഥല ത്തെത്തി. പരിശോധന രാത്രി വൈകിയും തുടരുകയാണ്. ബിന്ദു പത്മനാഭന്‍ തിരോധാനം അന്വേ ഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ്പി കെ.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പുനടത്തി. കടക്കരപ്പള്ളി ആലുങ്കല്‍ പത്മ നിവാസില്‍ ബിന്ദു പത്മനാഭനെ കാണാനില്ലെന്നു കാട്ടി 2017ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഇതിന് പിന്നിലെന്ന് കാട്ടിയായിരുന്നു പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റിയനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനു വിടുകയുണ്ടായി
കോട്ടയം ഏറ്റുമാന്നൂര്‍ കോട്ടമുറി ജയ്‌നമ്മയെ 2024 ഡിസംബര്‍ 23 മുതലാണ് കാണാതായത്. 28ന് സഹോദരന്‍ സാവിയോ മാണിയുംഭർത്താവ് അപ്പച്ചനും പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി ചേർത്തല പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. അവിശിഷ്ടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽഅന്വേഷണങ്ങൾ വേണ്ടി വരുമെന്നാണ്പൊലീസ് സംഘത്തിൻ്റെ അഭിപ്രായം.
Photo Courtesy - Google











