04:30am 11 November 2026
NEWS

തിരുവനന്തപുരത്ത് മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

14/07/2025  03:45 PM IST
nila
  തിരുവനന്തപുരത്ത് മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരത്ത് മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ പെൺ‌കുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചായിരുന്നു മൂന്നുപേരുടെയും ആത്മഹത്യ ശ്രമം. ആരോ​ഗ്യനില വഷളായതോടെ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചില അന്തേവാസികൾ തങ്ങളെ പരിഹസിച്ചെന്ന് പെൺകുട്ടികൾ പറയുന്നു. ഇതിനെ തുടർന്നുണ്ടായ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പെൺകുട്ടികൾ പറയുന്നത്. നിലവിൽ പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img