NEWS
‘ബുള്ളറ്റ് റാണി’ മെത്താഫിറ്റമിനുമായി പിടിയിൽ
22/02/2025 09:00 PM IST
nila

കണ്ണൂർ: ലഹരിമരുന്നുമായി പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ വീണ്ടും പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് യുവതി പിടിയിലായത്. നേരത്തെ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായിരുന്നു. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതാണ് നിഖിലയുടെ രീതി. അതിനാലാണ് യുവതിയെ ബുള്ളറ്റ് റാണി എന്നറിയപ്പെടുന്നത്.
മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











