05:43pm 17 September 2026
NEWS
കരുതലും കരുത്തുമായി ബഡ്‌സ്; ജില്ലാതല ദിനാചരണം സംഘടിപ്പിച്ചു
17/09/2026  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കരുതലും കരുത്തുമായി ബഡ്‌സ്; ജില്ലാതല ദിനാചരണം സംഘടിപ്പിച്ചു

 

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളുടെ എറണാകുളം ജില്ലാതല ദിനാചരണം സെപ്റ്റംബർ 17ന് വടവുകോട് പുത്തൻകുരിശിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജീന സ്വാഗതം ആശംസിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികൾ സമൂഹത്തിന്റെ അമൂല്യമായ മാനവവിഭവശേഷിയാണെന്ന കാഴ്ചപ്പാടിൽ, തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നതിനായാണ് ബഡ്‌സ് പദ്ധതി ആരംഭിച്ചത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം എന്നിവ ലഭ്യമാക്കുന്നതിനായി 2004-ൽ ആരംഭിച്ച പദ്ധതി നിലവിൽ 365 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഉൾപ്പെടെ ആകെ 51 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദു പി. കെ., വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബിമോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൽ ജബ്ബാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആര്യ സൂര്യപ്രകാശ്, 
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി. കുഞ്ഞുമുഹമ്മദ്, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വടവുകോട് പുത്തൻകുരിശ് സി.ഡി.എസ് ചെയർപേഴ്‌സൺ അനിത ശിവൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. ആർ. രജിത, കെ. സി. അനുമോൾ, വൈസ് പ്രസിഡന്റ് ദീപ ബിജു, ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർമാരായ അനൂപ് ,  കെ വി ജയശ്രീ , ലിജി ജോൺ, ഇന്ദിര ഗോപി, ആരുണ്യ ജേക്കബ്, എം വൈ കുര്യച്ചൻ ആശമോൾ  ജിജോ, പി ജി സന്ധ്യ, എൻ ഡി സുപ്രൻ  എന്നിവരും സന്നിഹിതരായി. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സിഡിഎസ് ചെയർപേഴ്സൺ മാർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

മാന്ത്രിക രംഗത്ത് 15 വർഷത്തെ പ്രവർത്തനപരിചയമുള്ള വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി കുട്ടികൾക്കായി മാജിക് ഷോയും അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img