
ബഡ്സ് ജില്ലാതല ദിനാചരണം വി പി സജീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളുടെ എറണാകുളം ജില്ലാതല ദിനാചരണം സെപ്റ്റംബർ 17ന് വടവുകോട് പുത്തൻകുരിശിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജീന സ്വാഗതം ആശംസിച്ചു.
ഭിന്നശേഷിക്കാരായ വ്യക്തികൾ സമൂഹത്തിന്റെ അമൂല്യമായ മാനവവിഭവശേഷിയാണെന്ന കാഴ്ചപ്പാടിൽ, തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നതിനായാണ് ബഡ്‌സ് പദ്ധതി ആരംഭിച്ചത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം എന്നിവ ലഭ്യമാക്കുന്നതിനായി 2004-ൽ ആരംഭിച്ച പദ്ധതി നിലവിൽ 365 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഉൾപ്പെടെ ആകെ 51 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദു പി. കെ., വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബിമോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൽ ജബ്ബാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആര്യ സൂര്യപ്രകാശ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി. കുഞ്ഞുമുഹമ്മദ്, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വടവുകോട് പുത്തൻകുരിശ് സി.ഡി.എസ് ചെയർപേഴ്‌സൺ അനിത ശിവൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. ആർ. രജിത, കെ. സി. അനുമോൾ, വൈസ് പ്രസിഡന്റ് ദീപ ബിജു, ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർമാരായ അനൂപ് , കെ വി ജയശ്രീ , ലിജി ജോൺ, ഇന്ദിര ഗോപി, ആരുണ്യ ജേക്കബ്, എം വൈ കുര്യച്ചൻ ആശമോൾ ജിജോ, പി ജി സന്ധ്യ, എൻ ഡി സുപ്രൻ എന്നിവരും സന്നിഹിതരായി. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സിഡിഎസ് ചെയർപേഴ്സൺ മാർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.ഞാറയ്ക്കൽ സ്വദേശി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി കുട്ടികൾക്കായി മാജിക് ഷോയും അവതരിപ്പിച്ചു.
Photo Courtesy - Google








