09:21pm 07 November 2026
NEWS
ബഡ്‌സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
05/09/2026  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബഡ്‌സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

കാക്കനാട്: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക പരിഗണനയും കരുതലും ആവശ്യമായ കുട്ടികളുടെ വിദ്യാഭ്യാസം, വളർച്ച, ആത്മവിശ്വാസം എന്നിവയ്ക്കായി സേവനം ചെയ്യുന്ന ബഡ്‌സ് സ്കൂളുകളിലെ അധ്യാപകർക്കായാണ്   പരിപാടി സംഘടിപ്പിച്ചത്.

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ (പ്രിയദർശിനി ഹാൾ )നടന്ന ചടങ്ങ് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജിന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. ആർ. രജിത, കെ. സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർ  പൊന്നി കണ്ണൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

അധ്യാപകരുടെ ശേഷി വികസനത്തിന്റെ ഭാഗമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കുട്ടികളുടെ പെരുമാറ്റം, മാനസിക-വൈകാരിക ആവശ്യങ്ങൾ, വളർച്ച, പഠനം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ പ്രായോഗിക അറിവും കഴിവുകളും വർധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്.

കുസുമഗിരി ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ലിജി ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി. ബഡ്‌സ് അധ്യാപകരുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img