06:14pm 17 September 2026
NEWS
ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം.
16/09/2026  04:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം

 

കാക്കനാട്: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം നാളെ (സെപ്റ്റംബർ 17) രാവിലെ 11ന് വടവുകോട്–പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാംഗം വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വടവുകോട്–പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന സ്ഥാപനങ്ങളാണ് ബഡ്സ് സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും. ദിനാഘോഷത്തിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങളോടെ ബഡ്സ് വാരാചരണവും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടന്നത്.

ബഡ്സ് സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ ദിനാഘോഷത്തിൽ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img