
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹസംയോഗങ്ങളിലൊന്നാണ് ബുധാദിത്യയോഗം. സൂര്യനും ബുധനും ഒരേ രാശിയിൽ എത്തുന്നതോടെയാണ് ഈ യോഗം രൂപപ്പെടുന്നത്. ഇന്ന് രാവിലെ 7:49നും 7:53നും ഇടയിൽ സൂര്യൻ കന്നി രാശിയിലേക്ക് പ്രവേശിച്ചതോടെ കന്നിയിൽ ഈ അപൂർവ യോഗത്തിന് തുടക്കമായി.
സെപ്റ്റംബർ 7 മുതൽ തന്നെ ബുധൻ കന്നി രാശിയിലുണ്ട്. ഇതോടെയാണ് സൂര്യ-ബുധ സംയോഗം സംഭവിച്ചത്. സെപ്റ്റംബർ 26 ഉച്ചയ്ക്ക് 12:54 വരെ ഈ യോഗം തുടരുമെന്നാണ് ജ്യോതിഷ കണക്കുകൂട്ടൽ. രാജയോഗമായി കണക്കാക്കപ്പെടുന്ന ബുധാദിത്യയോഗം വിവിധ രാശിക്കാരുടെ ജീവിതത്തിൽ വ്യത്യസ്തമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം.
എന്നാൽ ഈ കാലയളവിൽ ചില രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും കുടുംബപരമായും പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്നാണ് ജ്യോതിഷഫലം സൂചിപ്പിക്കുന്നത്. അതിൽ പ്രധാനപ്പെട്ട രണ്ട് രാശികൾ ഇവയാണ്.
ചിങ്ങം
കന്നി രാശിയിലെ സൂര്യ-ബുധ സംയോഗം ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്. പുതിയ വരുമാന മാർഗങ്ങൾ തുറക്കാനുള്ള സാധ്യതയുണ്ട്. പല വഴികളിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുകയും നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യാം.
അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഈ കാലയളവിൽ കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതിയിൽ ക്രമേണ മെച്ചമുണ്ടാകാനും ജീവിതത്തിൽ കൂടുതൽ സ്ഥിരത കൈവരിക്കാനും സാധിക്കുമെന്നാണ് വിശ്വാസം.
തുലാം
തുലാം രാശിക്കാർക്കും ബുധാദിത്യയോഗം അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷഫലം. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പളവർധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളിൽ അനുകൂല വാർത്തകൾ പ്രതീക്ഷിക്കാം.
പ്രണയബന്ധത്തിലുള്ളവർക്കും ഈ കാലയളവ് നിർണായകമായേക്കാം. ഏറെ നാളായി തുടരുന്ന പ്രണയബന്ധം വിവാഹത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം ശക്തമാകുകയും ചെയ്യുമെന്നാണ് ജ്യോതിഷത്തിലെ വിലയിരുത്തൽ.










