11:24pm 11 November 2026
NEWS
ബഡ്ജറ്റ്: എറണാകുളം ജില്ലയിലെ പദ്ധതികളും പരാമർശങ്ങളും
19/06/2026  12:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബഡ്ജറ്റ്: എറണാകുളം ജില്ലയിലെ പദ്ധതികളും പരാമർശങ്ങളും

 

 ​കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും.

 ​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.

​യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ-അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നതിനുമായി കൊച്ചിയിൽ ജെ.സി. ഡാനിയലിന്റെ പേരിൽ അന്താരാഷ്ട്ര ഫിലിം സിറ്റി സ്ഥാപിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 ​ഗ്ലോബൽ ഫർണിച്ചർ ഹബ്ബ് (കൊച്ചി-ആലുവ-പെരുമ്പാവൂർ ബെൽറ്റ്): പെരുമ്പാവൂരിനെ ഒരു പ്രധാന പ്ലൈവുഡ്-ഫർണിച്ചർ നിർമ്മാണ കോറിഡോറായി അംഗീകരിച്ചുകൊണ്ട്, കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലയെ ഒരു പ്രമുഖ ഫർണിച്ചർ-ഹോംവെയർ നിർമ്മാണ ഹബ്ബായി സർക്കാർ വികസിപ്പിക്കും. ഇതിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പരിപാടികൾക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 ​ഗ്ലോബൽ ഗോൾഡ് ഹബ്ബ് (കൊച്ചി-തൃശ്ശൂർ ബെൽറ്റ്): കൊച്ചി-തൃശ്ശൂർ മേഖലയെ ഒരു പ്രധാന സ്വർണ്ണാഭരണ നിർമ്മാണ കോറിഡോറായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഗോൾഡ് എക്സ്ചേഞ്ചും ജ്വല്ലറി മാനുഫാക്ചറിംഗ് പാർക്കും സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img