NEWS
പണമില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കേണ്ട; കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം
29/01/2026 11:43 AM IST
nila

തിരുവനന്തപുരം: കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്ത് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസമാണ്.
പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പണം ഇല്ലാത്തതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസം സാധിക്കാത്തവർക്ക് ആശ്വാസമായാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് പ്രയോജനം ലഭിക്കുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











