11:53pm 24 June 2026
NEWS
പണമില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കേണ്ട; കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം
29/01/2026  11:43 AM IST
nila
പണമില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കേണ്ട; കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം

തിരുവനന്തപുരം: കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം. ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്ത് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസമാണ്. 

പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പണം ഇല്ലാത്തതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസം സാധിക്കാത്തവർക്ക് ആശ്വാസമായാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് പ്രയോജനം ലഭിക്കുക. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img