03:32pm 24 September 2026
NEWS
ദോഹയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മാറ്റ് കൂട്ടാൻ 'ബബിൾ പ്ലാനറ്റ്'; സംഘാടകരായി ഖത്തർ കലണ്ടർ
24/09/2026  02:52 PM IST
nila
ദോഹയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മാറ്റ് കൂട്ടാൻ ബബിൾ പ്ലാനറ്റ്; സംഘാടകരായി ഖത്തർ കലണ്ടർ

ദോഹ: വിസ്മയങ്ങളുടെയും വർണ്ണക്കാഴ്ചകളുടെയും മാന്ത്രിക ലോകമൊരുക്കി പ്രശസ്തമായ 'ബബിൾ പ്ലാനറ്റ്' (Bubble Planet)  ഖത്തറിന്റെ മണ്ണിലേക്ക്. ഖത്തർ കലണ്ടറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ  വിനോദലോകം ഡിസംബർ 6 മുതൽ ദോഹയിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ആരംഭിക്കും. ഇവന്റിനായുള്ള ടിക്കറ്റുകളുടെ വിൽപ്പന ഒക്ടോബറിൽ ആരംഭിക്കും.
​വെളിച്ചവും വർണ്ണങ്ങളും കുമിളകളും ഒത്തുചേരുന്ന ഈ വിസ്മയലോകം എല്ലാ പ്രായക്കാർക്കും ഒരുപോലെ പുതിയൊരു അനുഭൂതി സമ്മാനിക്കും. ഭീമാകാരമായ ബബിൾ ബാത്ത് പിറ്റ്, വെർച്വൽ റിയാലിറ്റി റൂം, സമുദ്രത്തിന്റെ ആഴങ്ങളെ അനുസ്മരിപ്പിക്കുന്ന എൽ.ഇ.ഡി വെളിച്ചങ്ങളാൽ സമ്പന്നമായ ഇന്ററാക്ടീവ് സോൺ, ഇൻഫിനിറ്റി റൂം, 360 ഡിഗ്രി പ്രകാശ വിന്യാസങ്ങൾ എന്നിവ അടങ്ങുന്ന വ്യത്യസ്തവും കൗതുകകരവുമായ ഒന്നിലധികം തീം മുറികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
​ശീതകാല വിനോദങ്ങൾക്ക് മാറ്റുകൂട്ടുന്ന 'ബബിൾ പ്ലാനറ്റ്' ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകും. ആഗോളതലത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങളും കുടുംബ സൗഹൃദ വിനോദ ഉപാധികളും നിരന്തരം അവതരിപ്പിച്ചുകൊണ്ട് ഖത്തർ തങ്ങളുടെ വിനോദസഞ്ചാര രംഗത്തെ കൂടുതൽ സമ്പന്നമാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img