NEWS
ബി എസ് എൻ എൽ വാക്കത്തോൺ
22/08/2025 05:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ബി എസ് എൻ എൽ പുതിയതായി അവതരിച്ച ഫ്രീഡം പ്ലാനിന്റെ പ്രചരണാർത്ഥം ഇന്ന് ( ഓഗസ്റ്റ് 23 ശനിയാഴ്ച്ച) ഉച്ചക്ക് 2.30ന്നിലവിലെയും വിരമിച്ചവരുമായ ജീവനക്കാർ ഒത്തു ചേർന്നുകളത്തിപറമ്പ് റോഡിലുള്ള ബി എസ് എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിൽ നിന്ന് ബോട്ട് ജെട്ടി ടെലിഫോൺ എക്സ്ചേഞ്ചിലേക്കു വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും ഈ മാസം എല്ലാ ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും തുറന്നു പ്രവൃത്തിക്കുന്നതാണ്. പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








