
ലോക ടെലികോം ദിനത്തോടനുബന്ധിച്ച് ബി എസ് എൻ എൽ കൊച്ചിയിൽ സംഘടിപ്പിച്ച കോൺക്ലേവ് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുത്തിൽ ഉദ്ഘാടനം ചെയ്യുന്നു . ബി എസ് എൻ എൽ എറണ കുളം പ്രൻസിപ്പൽ ജിഎം ഡോ. കെ ഫ്രാൻസിസ് ജോക്കബ് ടെലികോം അഡീ. ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ , പിജി എം നിർമൽ പിജി , ജി എം രാജീവ് എസ്.കെ എന്നിവർ സമീപം
കൊച്ചി:- ബി.എസ്.എൻ.എൽ എന്റർപ്രൈസ് ബിസിനസ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കോൺക്ലേവ് ഇൻഫോപാർക്ക് സി.ഇ.ഓ സുശാന്ത് കുരുന്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ടെലികോം വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബി.എസ്.എൻ.എൽ എന്റർപ്രൈസ് ബിസിനസ്സ് സൊല്യൂഷനുകളെക്കുറിച്ച് പി.ജി.എം നിർമൽ പി.ജി വിശദീകരിച്ചു.
കോൺക്ലേവിൽ സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി സീ എൻ പി എൻ , ഐ.ഒ.ടി , ക്‌ളൗഡ് ടെലിഫോണി എന്നിവയെക്കുറിച്ച് സെമിനാറിൽ വിവിധ പാനൽ ചർച്ചകൾ നടന്നു.
ഡിപ്പാർട്മെന്റ് ഓഫ് ടെലികോം , കേരള പോലീസ് സൈബർഡോം, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്‌യാർഡ്, ബി.പി.സി.എൽ, കൊച്ചിൻ എയർപോർട്ട് ലിമിറ്റഡ് , സി-ഡാക്ക് , ലേക്ഷോർ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥർ വിവിധ ചർച്ചകളിൽ പങ്കെടുത്തു. കോൺക്ലേവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ്, രാജഗിരി ഹോസ്പിറ്റൽ, ധനലക്ഷ്മി ബാങ്ക്, അപ്പോളോ അഡ്‌ലെക്സ് ഹോസ്പിറ്റൽ, സിന്തൈറ്റ് , മെഡിക്കൽ ട്രസ്റ്റ്, സ്മിത ഹോസ്പിറ്റൽ, പ്രുഡൻറ് ടെക്നോളോജിസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ബി എസ് എൻ എൽ വിവിധ ജില്ലാ മേധാവികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബി.എസ്.എൻ.എൽ കേരള സർക്കിൾ സി.ജി.എം.ടി സജി കുമാർ ആർ ചടങ്ങിൽ സമാപന പ്രസംഗം നിർവ്വഹിച്ചു. ചടങ്ങിൽ എറണാകുളം ബി എസ് എൻ എൽ ജനറൽ മാനേജർ രാജീവ് എസ് കെ നന്ദി രേഖപ്പെടുത്തി.
Photo Courtesy - Google








