
കൊച്ചി :- മുതിർന്ന പൗരന്മാർക്കായി ഒരു വർഷം കാലാവധിയുള്ള സമ്മാൻ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ആരംഭിച്ചു. 1812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. ഇതിനു പുറമെ ഒ ടി ടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബി ഐ ടി വി പ്രീമിയം വരിസംഖ്യ യും 6 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഈ പ്ലാൻ പുതിയ കണക്ഷനുകൾക്കും മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നുവർക്കുമായി നവംബർ 18 വരെ ലഭ്യമാണ്.
കൂടാതെ ഉത്സവകാല ഓഫർ പ്രമാണിച്ചു നവംബർ 15 വരെ ഒരു രൂപയുടെ 4ജി പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപയുടെ ഈ പ്ലാനിൽ 30 ദിവസ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. കാലാവധിക്കു ശേഷം ഉപഭോക്താക്കൾക്ക് തങ്ങൾക്കു അനുയോജ്യമായ പ്ലാനുകൾ തെരെഞ്ഞെടുക്കാവുന്നതാണ്.
ബി എസ് എൻ എൽ സെൽഫ് കെയർ ആപ്പ് വഴി നിങ്ങളുടെ സുഹൃത്തുക്കളുടെ മൊബൈൽ നമ്പറിലേക്കു 199 രൂപയുടെയോ അതിനു മുകളിലോ ചെയ്യുന്ന എല്ലാ റീചാർജിനും രണ്ടര ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതാണെന്നു ബി എസ് എൻ എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബ് അറിയിച്ചു.
Photo Courtesy - Google







