
കൊച്ചി:- സ്വാതന്ത്ര്യദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ ഓഫറുകളും സവിശേഷ പ്ലാനുകളും പ്രഖ്യാപിച്ചു. .പ്രധാന ഓഫറുകളും പ്ലാനുകളും:1 രൂപയുടെ ഫ്രീഡം പ്ലാൻ: പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കുമായി പുതിയ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചു. വെറും 1 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 1 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ₹2399 റീച്ചാർജ് പ്ലാനിൽ 47 ദിവസത്തെ അധിക വാലിഡിറ്റി: ജനപ്രിയ ₹2399 പ്ലാൻ വൗച്ചർ റീച്ചാർജ് ചെയ്യുന്നവർക്ക് 47 ദിവസം അധിക വാലിഡിറ്റി ലഭ്യമാകും. ഇതോടെ ആകെ വാലിഡിറ്റി 412 ദിവസമായി ഉയരും. ഈ ആനുകൂല്യം 2026 ഓഗസ്റ്റ് 12 മുതൽ 2026 സെപ്റ്റംബർ 12 വരെ ലഭ്യമായിരിക്കും.ഹോം വൈഫൈ & എഫ്.ടി.ടി.എച്ച് ഓഫറുകൾ:ഗ്രാമീണ മേഖലകളിൽ മാസം ₹259 മുതലും നഗര മേഖലകളിൽ ₹449 മുതലുമുള്ള വൈഫൈ പ്ലാനുകളും, 6 മാസ കാലാവധിയുള്ള ₹1999 രൂപയുടെ ഫൈബർ എൻട്രി പ്ലാനും ലഭ്യമാണ്.200 എം ബി പി എസ് വേഗതയും 27 പ്രമുഖ ഒ ടി ടി ചാനലുകളും ഉൾപ്പെടുന്ന എഫ്.ടി.ടി.എച്ച് ₹1199 പ്ലാൻ, ആദ്യ ആറു മാസത്തേക്ക് പ്രതിമാസം ₹1111 നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫറുകൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് 13,14 തീയതികളിൽ എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളിലും രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ പ്രത്യേക മെഗാ മേളകൾ സംഘടിപ്പിക്കുന്നതാണ്.കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട ലാൻഡ്ലൈൻ/എഫ്.ടി.ടി.എച്ച് കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക ഇളവുകളും പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് എറണാകുളം ബിസിനസ് ഏരിയ ഹെഡ് ശ്രീ. രമേഷ് രാജ് ഐ.ടി.എസ് അറിയിച്ചു.
Photo Courtesy - Google









