
കൊച്ചി:- ബി എസ് എൻ എൽ എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളിലും ഇ-സിം സേവനങ്ങൾ ലഭിക്കുന്നതാണെന്നു പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. ഇത് ഇ-സിം സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ് സെറ്റ്/ഡിവൈസുകൾ ഉപയോഗിക്കുന്ന ഉപഭോക്താൾക്ക് ലഭ്യമാകും. നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റുപെയ്ഡ് ഉപഭോക്താക്കൾക്കും, പുതിയ കണക്ഷനുകൾക്കും, മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാവുന്നതാണ്. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ സന്ദർശിച്ചു ആവശ്യമായ കെ വൈ സി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കെ വൈ സി പ്രക്രിയ പൂർത്തിയായ ശേഷം ഉപഭോക്താൾക്ക് ലഭിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഇ-സിം ആക്റ്റീവ് ആകുന്നതാണ്. Public Relations Officer, BSNL, O/o PGMT,Ernakulam 9447044544
Photo Courtesy - Google








