03:08pm 26 August 2026
NEWS
സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനവുമായി ബിഎസ്എൻഎൽ

01/02/2025  04:39 PM IST
nila
സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനവുമായി ബിഎസ്എൻഎൽ

 ബിഎസ്എൻഎൽ പുതിയ സൗജന്യ ഇൻറർനെറ്റ് ടിവി സേവനം ആരംഭിച്ചു. BiTV എന്ന മൊബൈൽ ഫോൺ സേവനമാണ് രാജ്യത്തെ പൊതുമേഖല മൊബൈൽ സേവനദാതാക്കൾ പുതുതായി ആരംഭിച്ചിരിക്കുന്നത്. ഇതോടെ  450ലേറെ ലൈവ് ടെലിവിഷൻ ചാനലുകൾ സൗജന്യമായി ആസ്വദിക്കാനാകും. ലൈവ് ടിവി ചാനലുകൾക്ക് പുറമെ ഒടിടി കണ്ടൻറുകളും BiTV യിലൂടെ ലഭ്യമാകും. വിനോദത്തിൻറെ പുത്തൻ ലോകം ആസ്വദിക്കാൻ തയ്യാറാകൂ എന്നാണ് ബിഎസ്എൻഎൽ BiTV സേവനം ആരംഭിച്ചതോടെ വാ​ഗ്ദാനം ചെയ്യുന്നത്. 

ബിഎസ്എൻഎല്ലിൻറെ ഡയറക്ട്-ടു-മൊബൈൽ (D2M) സേവനമാണ് BiTV എന്നറിയപ്പെടുന്നത്. സൗജന്യമായി 450+ ടിവി ചാനലുകൾ BiTV വഴി ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്നു. അധിക ചാർജുകളൊന്നും ഈടാക്കാതെ ഇത്രയധികം ടെലിവിഷൻ ചാനലുകൾ തത്സമയം മൊബൈൽ ഫോണുകളിൽ ബിഎസ്എൻഎൽ എത്തിക്കുന്നത് രാജ്യത്തെ ഡിടിഎച്ച്, കേബിൾ ടിവി മേഖലയ്ക്ക് ചിലപ്പോൾ ഭീഷണിയായേക്കും. 

പുതുച്ചേരിയിലായിരുന്നു BiTV സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇത് വിജയകരമായതിന് ശേഷമാണ് രാജ്യവ്യാപകമായി BiTV സേവനം ബിഎസ്എൻഎൽ ആരംഭിച്ചിരിക്കുന്നത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് BiTV സേവനം ബിഎസ്എൻഎൽ തുടങ്ങിയത്. ബിഎസ്എൽ വെബ്‌സൈറ്റിൽ പ്രവേശിച്ച് ലളിതമായ ഒരു രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ BiTV സേവനം ഒടിടിപ്ലേ ആപ്ലിക്കേഷനിൽ ലഭിക്കും. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img