12:34pm 11 November 2026
NEWS
രജതജൂബിലി നിറവില്‍ ബിഎസ്എന്‍എല്‍ എറണാകുളത്ത് വിപുലമായ ആഘോഷങ്ങള്‍ നടന്നു
02/10/2025  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രജതജൂബിലി നിറവില്‍ ബിഎസ്എന്‍എല്‍ എറണാകുളത്ത് വിപുലമായ ആഘോഷങ്ങള്‍ നടന്നു
HIGHLIGHTS

ബി എസ് എൻ എൽ രജത ജൂബിലി ആഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലി എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു. കോർ നെറ്റ്‌വർക്ക് പ്രിൻസിപ്പൽ ജനറൽ മാനേജർ എൻ. കെ സുകുമാരൻ, ജനറൽ മാനേജർ എസ്. കെ രാജീവ്‌ എന്നിവർ സമീപം.

കൊച്ചി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ് (ബിഎസ്എന്‍എല്‍) രജതജൂബിലി ആഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു. ബിഎസ്എന്‍എലിന്റെ 25-ാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് എറണാകുളം ബിസിനസ് ഏരിയയില്‍ നടന്ന വിപുലമായ ആഘോഷങ്ങള്‍ക്കു രാവിലെ 7.30ന് വിവിധ ഓഫീസുകളിലായി 25 വൃക്ഷത്തൈകള്‍ നട്ടാണു തുടക്കം കുറിച്ചത്.തുടര്‍ന്ന് എറണാകുളം ബിഎസ്എന്‍എല്‍ ഭവന്‍ അങ്കണത്തില്‍ നിന്ന്,  ആരംഭിച്ച ബൈക്ക് റാലി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫ്രാന്‍സിസ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു.ജീവനക്കാരുടെയും, ബിഎസ്എന്‍എല്‍ പങ്കാളികളുടെയും നേതൃത്വത്തില്‍ നടന്ന റാലി മറൈന്‍ ഡ്രൈവ്, ക്വീന്‍സ് വാക്ക് വേ എന്നിവ ചുറ്റി ബിഎസ്എന്‍എല്‍ ഭവനിൽ സമാപിച്ചു. ബിഎസ്എന്‍എല്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിക്കുന്നതിനു ലക്ഷ്യമിട്ടാണ്  റാലി, നടത്തിയത്.സാംസ്‌കാരിക പരിപാടിയില്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്, കോര്‍ നെറ്റ് വർക്ക് ട്രാന്‍സ്മിഷന്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എന്‍. കെ. സുകുമാരന്‍, ജനറല്‍ മാനേജര്‍ എസ്.കെ. രാജീവ് എന്നിവര്‍ ജൂബിലി ദിന സന്ദേശം നല്‍കി. 25 വര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ വരിക്കാരായവരില്‍ നിന്നു നറുക്കെടുപ്പിലൂടെ 25 പേരെ തെരഞ്ഞെടുത്ത് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
ജീവനക്കാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്  (ഡിഒടി), അതിനു കീഴില്‍ ബിഎസ്എന്‍എല്‍ എന്ന പേരിലുള്ള  കമ്പനി രൂപീകരിക്കപ്പെട്ടത് 2000 ഒക്ടോബര്‍ ഒന്നിനാണ്. തദ്ദേശീയമായി വികസിപ്പിച്ച (സ്വദേശി) 4 ജി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു ബിഎസ്എന്‍എല്‍ രജതജൂബിലി നിറവില്‍ പുതിയ ചുവടുവയ്പിലാണ്. ജൂബിലിയോടാനുബന്ധിച്ചു മൊബൈൽ പ്രീപെയ്ഡ്  കണക്ഷനുകൾക്ക് 225 രൂപയുടെയും ഫൈബർ കണക്ഷനുകൾക്ക് 625 രൂപയുടെയും സിൽവർ ജൂബിലി പ്ലാനുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.                        

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img