ഓണ ഓഫറുകളുമായി കൊച്ചിയില്‍

കൊച്ചി: ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാന്‍ഡുകളായ ബോഷ് , സീമന്‍സ് എന്നിവയുടെ മാതൃകമ്പനിയായ ബി.എസ്.എച്ച് ഹോം അപ്ലയന്‍സസിന്റെ ആദ്യ സംയോജിത മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ഫുഡ് പ്രിപ്പറേഷന്‍, കുക്കിങ്, പ്രീമിയം കോഫി സൊല്യൂഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാണ് ഓണ സീസണ്‍ ആസന്നമാകവേ ആകര്‍ഷക ഓഫറുകളുമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പാചകരീതിക്ക് അനുയോജ്യമായ ജര്‍മ്മന്‍ സാങ്കേതികവിദ്യ ബി.എസ്.എച്ച് ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക മേന്മയേകുന്നതായി മേളയുടെ സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് പാചകം കൂടുതല്‍ ലളിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിഎസ്എച്ച് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സെയ്ഫ് ഖാന്‍ അറിയിച്ചു. 40,000 കോടിയിലധികം മൂല്യമുള്ള ഇന്ത്യന്‍ സ്‌മോള്‍ അപ്ലയന്‍സ് വിപണി പ്രതിവര്‍ഷം 8-9 % വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും ഖാന്‍ വ്യക്തമാക്കി.
പരമ്പരാഗത ഓണസദ്യയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിഎസ്എച്ച് സ്‌മോള്‍ അപ്ലയന്‍സ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തത്. കല്ലില്‍ അരച്ചെടുക്കുന്ന മസാലകളുടെ ആധികാരികമായ രുചിയും ഘടനയും പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പേറ്റന്റ് നേടിയ 'സ്റ്റോണ്‍ പൗണ്ടിംഗ് സാങ്കേതികവിദ്യ' അടങ്ങിയ മിക്‌സര്‍ ഗ്രൈന്‍ഡര്‍, 40 ലധികം പാചക തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോഷ് പ്യുവര്‍ മിക്‌സ്പ്ലസ്, ആരോഗ്യകരമായ പാചകം സാധ്യമാക്കുന്ന എയര്‍ ഫ്രയര്‍ എന്നിവ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ ബോഷ് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകള്‍, ട്രൂ സേഫ് ഗ്യാസ് സ്റ്റൗവുകള്‍, ജ്യൂസറുകള്‍, ബോഷിന്റെയും സീമെന്‍സിന്റെയും ഫുള്ളി ഓട്ടോമാറ്റിക് കോഫി മെഷീനുകള്‍ എന്നിവയുമുണ്ട്.
ഓണം പ്രമാണിച്ചുള്ള പ്രമോഷണല്‍ ഓഫര്‍ പ്രാകാരം 3,000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും 250 രൂപയുടെ ക്യാഷ്ബാക്ക് സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും. തിരഞ്ഞെടുത്ത ബോഷ് പ്യുവര്‍മിക്‌സ്, എയര്‍ ഫ്രയര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍ മോഡലുകള്‍ വാങ്ങുമ്പോള്‍ 975 രൂപ വിലമതിക്കുന്ന ബോറോസില്‍ ഗ്ലാസ് ടിഫിന്‍ സൗജന്യമായി നല്‍കും.പഴയ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത മോഡലുകളില്‍ 35 ശതമാനം വരെ കിഴിവുണ്ടാകും. 3,000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും 250 രൂപയുടെ ക്യാഷ്ബാക്ക് സ്‌ക്രാച്ച് കാര്‍ഡും ലഭിക്കും.
Photo Courtesy - Google










