11:40am 04 May 2026
NEWS
കത്തിമുനയിൽ ബലാത്സം​ഗം, സ്വകാര്യ ഭാ​ഗങ്ങളിൽ ഇരുമ്പ് കമ്പി കുത്തികയറ്റി; സർക്കാർ ഉദ്യോ​ഗസ്ഥ ഇരയായത് ക്രൂരമായ ബലാത്സം​ഗത്തിന്
04/04/2026  07:26 AM IST
nila
കത്തിമുനയിൽ ബലാത്സം​ഗം, സ്വകാര്യ ഭാ​ഗങ്ങളിൽ ഇരുമ്പ് കമ്പി കുത്തികയറ്റി; സർക്കാർ ഉദ്യോ​ഗസ്ഥ ഇരയായത് ക്രൂരമായ ബലാത്സം​ഗത്തിന്

വിജയവാഡ: സർക്കാർ ഉദ്യോ​ഗസ്ഥയായ മുപ്പത്തഞ്ചുകാരി ക്രൂരമായ ബലാത്സം​ഗത്തിനിരയായി. ആന്ധ്രയിലെ  പൽനാട് ജില്ലയിലെ മാച്ചർലയിലാണ് യുവതി ക്രൂരമായി ബലാത്സം​ഗത്തിനിരയായത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് വെള്ളം ചോദിച്ച് എത്തിയ അജ്ഞാതനായ ആളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വീട് പ്രവേശിച്ച പ്രതി യുവതിയെ ബലംപ്രയോ​ഗിച്ച് കെട്ടിയിടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്യുകയുമായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി പ്രതിയോട് പറഞ്ഞതോടെ ഇയാൾ കൂടുതൽ അക്രമാസക്തനായി. തുടർന്ന് യുവതിയുടെ സ്വകാര്യഭാ​ഗങ്ങളിൽ ഇരുമ്പ് കമ്പി കുത്തിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.

യുവതിയുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ അവർ നിലവിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരനെ വേഗത്തിൽ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img