03:46am 06 November 2026
NEWS
ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതികൾ മരിക്കുന്നത് തുടർക്കഥയാകുന്നു
06/02/2025  12:33 PM IST
nila
ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതികൾ മരിക്കുന്നത് തുടർക്കഥയാകുന്നു

കൊളംബോ: ശ്രീലങ്കയിൽ അവധി ആഘോഷിക്കാനെത്തിയ യുവതികളുടെ മരണത്തിൽ ​ദുരൂഹത. ബ്രിട്ടിഷ് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ എബോണി മക്കിന്റോഷ് മരിച്ചതിന് പിന്നാലെ ഇതേ ​ഹോസ്റ്റലിൽ താമസിച്ചിരുന്ന ജർമ്മൻ വനിതയും മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ച  ജർമൻ വനിതയുടെ പേര്  പുറത്തുവിട്ടിട്ടില്ല.  ഇരുവരും  ഒരേ  മുറിയിലാണ്  താമസിച്ചിരുന്നതെന്നും സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് മരിച്ചതെന്നുമാണ് റിപ്പോർട്ട്. അതേസമയം, ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു. 

 മിറാക്കിൾ  കൊളംബോ  സിറ്റി  ഹോസ്റ്റലിലായിരുന്നു യുവതികൾ താമസിച്ചിരുന്നത്. ഇരുവരുടെയും മരണകാരണം കീടനാശിനി  വിഷബാധയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ശ്രീലങ്കൻ  അധികൃതർ  സംഭവത്തെക്കുറിച്ച്  അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.  ഹോസ്റ്റൽ  താൽക്കാലികമായി  അടച്ചിരിക്കുകയാണ്.  മരണത്തിന് 72 മണിക്കൂർ  മുൻപ് അടുത്ത  മുറിയിൽ  കട്ടിലുകളിൽ കാണുന്ന  ചെള്ളിനെ നശിപ്പിക്കാൻ  ശക്തമായ  കീടനാശിനികൾ  ഉപയോഗിച്ചിരുന്നതായി  പ്രാഥമിക  റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നു.  ഉപയോഗിച്ച  കീടനാശിനിയുടെ  കൃത്യമായ  വിവരം  ഇനിയും  സ്ഥിരീകരിക്കാനുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img