10:51am 12 November 2026
NEWS
ഖത്തറിന്റെ ഇടപെടലിൽ മോചിതരായ ബ്രിട്ടീഷ് ദമ്പതികൾ ദോഹയിൽ
21/09/2025  10:42 AM IST
nila
ഖത്തറിന്റെ ഇടപെടലിൽ മോചിതരായ ബ്രിട്ടീഷ് ദമ്പതികൾ ദോഹയിൽ

ദോഹ:അഫ്ഗാനിസ്ഥാനിൽ തടങ്കലിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നോൾഡ്സ് (80) ഭാര്യ ബാർബി റെയ്നോൾഡ്സ് (76) എന്നിവരുടെ മോചനത്തിന് ഖത്തർ നിർണായക ഇടപെടലിലൂടെ വഴിതെളിച്ചു. കഴിഞ്ഞ ദിവസം ഇവർ ദോഹയിൽ എത്തി.
 “ഖത്തർ മനുഷ്യാവകാശ സംരക്ഷണത്തിലും മാനവിക മൂല്യങ്ങളുടെ നിലനിൽപ്പിലും എന്നും പ്രതിജ്ഞാബദ്ധമാണ്. നേരിട്ടുള്ള സംഭാഷണത്തിനും ബഹുപക്ഷ സഹകരണത്തിനും ഖത്തർ തുടർച്ചയായി പിന്തുണ നൽകി വരുന്നു. ഈ മോചനവും അതിന്റെ തെളിവാണെന്ന്ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രിയായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സാലെ അൽ ഖുലൈഫി പറഞ്ഞു.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദാവി ഖത്തറിന്റെ ഇടപെടലിനെ പ്രശംസിച്ചു. പ്രദേശികവും ആഗോളവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ നിലപാട് ഏറെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഖത്തറിനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കുമുള്ള നന്ദി രേഖപ്പെടുത്തി.ഈ വാർത്ത ദമ്പതികൾക്കും അവരുടെ കുടുംബത്തിനും ഏറെ ആശ്വാസം നൽകുന്നതാണ്. ഖത്തറിന്റെ നിർണായക പങ്ക് ഞാൻ ആദരവോടെ സ്മരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.ദോഹയിൽ എത്തിയ ദമ്പതികളെ മകൾ സാറ എന്റ്വിസ്റ്റിൽ ഉൾപ്പെടെ കുടുംബാംഗങ്ങൾ അവരെ സ്വീകരിച്ചു. “ഞങ്ങൾ ഏറെ സന്തോഷത്തിലാണ്. ഉടൻ കുട്ടികളെ കാണാൻ ആഗ്രഹിക്കുന്നു,” എന്ന് ബാർബി പറഞ്ഞു.
ഖത്തറിലെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം അവർ ലണ്ടനിലേക്ക് മടങ്ങും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img