03:25am 07 November 2026
NEWS
18 വർഷമായി അഫ്​ഗാനിൽ കഴിയുന്ന ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു
24/02/2025  06:31 PM IST
nila
18 വർഷമായി അഫ്​ഗാനിൽ കഴിയുന്ന ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു

ലണ്ടൻ: അഫ്​ഗാനിൽ ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 വർഷമായി അഫ്​ഗാനിസ്ഥാനിൽ കഴിയുന്ന പീറ്റർ റെയ്നോൾഡ് (79), ഭാര്യ ബാർബി (75) എന്നിവരാണ് അറസ്റ്റിലായത്. മതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ഇം​ഗ്ലണ്ടിൽ താമസിക്കുന്ന ഇവരുടെ മക്കൾ അറിയിച്ചു.  രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കൾ അറസ്റ്റിലായതെന്നും ഇവർ പറയുന്നു. 

റെയ്നോൾഡും ഭാര്യ ബാർബിയും അഫ്ഗാനിസ്ഥാനിൽ റീ ബിൽഡ് എന്ന സ്ഥാപനം നടത്തുകയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരിശീലനം നൽകുകയാണ് ഇവരുടെ ജോലി. മതാപിതാക്കളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മക്കൾ താലിബാൻ  ഗവൺമെൻറിന് കത്തയച്ചു. 

'അഫ്ഗാനിസ്ഥാനിലെ നിയമങ്ങളെ മാനിച്ചുകൊണ്ടാണ് ഞങ്ങളുടെ മാതാപിതാക്കൾ ഇത്രയും നാൾ അവിടെ ജീവിച്ചത്. ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനേക്കാൾ അഫ്ഗാനിസ്ഥാനിൽ താമസിക്കാനാണ് അവർ ഇഷ്ടപ്പെട്ടിരുന്നത്. ശിഷ്ട കാലം അവിടെ തന്നെ ജീവിക്കാൻ അവർ ആ​ഗ്രഹിക്കുന്നു. ഇരുവരെയും മോചിപ്പിച്ച് അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും മക്കൾ താലിബാന് അയച്ച കത്തിൽ പറയുന്നു. കേസിൽ ഇടപെടരുതെന്ന് ബ്രിട്ടീഷ് ഗവൺമെൻറിനോട് റെയ്നോൾഡും ഭാര്യയും ആവശ്യപ്പെട്ടതായും മക്കൾ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img