
പുതിയ രുചിയനുഭവങ്ങളുമായി ബ്രിട്ടാനിയ ട്രീറ്റ് ക്രോസന്റ് “ദുബായ് കുനാഫ–പിസ്ത ക്രീം ക്രോസന്റ്” വിപണിയിലെത്തിച്ചു. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ദുബായ് കുനാഫ രുചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഉൽപ്പന്നത്തിൽ, മൃദുവായ പാളികളോടുകൂടിയ സോർഡോ ക്രോസന്റിനൊപ്പം യഥാർത്ഥ പിസ്ത ഉപയോഗിച്ച് തയ്യാറാക്കിയ ക്രീം ഫില്ലിംഗാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബ്രിട്ടാനിയ ചീഫ് മാർക്കറ്റിംഗ് ഓഫിസർ പുനീത് ദാസ് ആണ് ഉത്പന്നം വിപണിയിലിറക്കിയത്.
ആഗോള രുചിയും പരിചിതമായ ക്രോസന്റ് അനുഭവവും ഒരുമിപ്പിക്കുന്ന രീതിയിലാണ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രീമിയം സ്നാക്കുകൾ തേടുന്ന ഉപഭോക്താക്കളെ മുൻനിർത്തിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
“ആഗോളതലത്തിൽ ട്രെൻഡാകുന്ന പുതിയ രുചികൾ പരീക്ഷിക്കാൻ ഉപഭോക്താക്കൾക്ക് വലിയ താൽപ്പര്യമുണ്ട്. ദുബായ് കുനാഫ–പിസ്ത ക്രീം ക്രോസന്റിലൂടെ ആഗോള രുചിയുടെ പുതുമയും ക്രോസന്റിന്റെ പരിചിതമായ സ്വാദും ഒരുമിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്,” ബ്രിട്ടാനിയ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പുനീത് ദാസ് പറഞ്ഞു.
ലോഞ്ചിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ “ഗോൾഡ് ബാർ പുൾ” മത്സരത്തിലൂടെ ഷോപ്പർമാർക്ക് സ്വർണ്ണ-വെള്ളി നാണയങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിരുന്നു.
Photo Courtesy - Google







