09:26pm 12 November 2026
NEWS
ഇറാൻ പശ്ചാത്തലത്തിൽ മുൻകരുതൽ നീക്കം;ബ്രിട്ടന്റെ ടൈഫൂൺ ജെറ്റുകൾ വീണ്ടും ഖത്തറിലേക്ക്
24/01/2026  11:40 AM IST
nila
ഇറാൻ പശ്ചാത്തലത്തിൽ മുൻകരുതൽ നീക്കം;ബ്രിട്ടന്റെ ടൈഫൂൺ ജെറ്റുകൾ വീണ്ടും ഖത്തറിലേക്ക്

ദോഹ:മധ്യപൂർവേഷ്യയിൽ ബ്രിട്ടൻ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറടക്കമുള്ള മേഖലകളിൽ സാന്നിധ്യം ഉറപ്പിച്ചു. പ്രതിരോധ മന്ത്രാലയം അടുത്തിടെ അറിയിച്ചതുപോലെ, ഈ വിമാനങ്ങൾക്ക് £500 മില്യൺ (ഏകദേശം 675 മില്യൺ ഡോളർ) ചെലവിൽ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഉൾപ്പെടുന്ന അപ്‌ഗ്രേഡ് നടപ്പാക്കും.കഴിഞ്ഞ വർഷം 12 ദിവസത്തോളം നീണ്ട ഇസ്രായേൽ–ഇറാൻ യുദ്ധത്തിന് മുൻപായി, സംഘർഷം വ്യാപിക്കുമെന്ന ആശങ്കയെ തുടർന്ന് ബ്രിട്ടൻ മേഖലയിലേക്ക് അടിയന്തര “കണ്ടിൻജൻസി സപ്പോർട്ട്” വിന്യസിച്ചിരുന്നു.2022ലെ ഖത്തർ ഫിഫ ലോകകപ്പ് സമയത്തും സുരക്ഷാ പിന്തുണയ്ക്കായി ടൈഫൂൺ ജെറ്റുകൾ ഖത്തറിലേക്ക് അയച്ചിരുന്നു. ഇപ്പോഴത്തെ വിന്യാസം, മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള ബ്രിട്ടന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img