09:00pm 30 April 2026
NEWS
ഇസ്കഫ് ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം
19/02/2026  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇസ്കഫ്  ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം

ചെന്നൈ: സാംസ്കാരിക വൈവിധ്യങ്ങളുടെ  വിവിധങ്ങളായ കലാപരിപാടികളോട് കൂടിഇന്ത്യൻ  സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) 24- മത് ദേശീയ സമ്മേളനത്തിന് ചെന്നൈ എൻ ടി വനമാമലൈ ഹാളിൽ ഉജ്വല തുടക്കമായി.

വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കൾച്ചറൽ പരിപാടികൾ, ചരിത്ര ഫോട്ടോ പ്രദർശനം നടന്നു.ലോക സമാധാന കൗൺസിൽ പ്രസിഡൻ്റ് പല്ലബ്സെൻ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി.ഇസ്കഫ്  ചെയർമാൻ  ഭാനു ദേബ് ദത്ത അധ്യക്ഷത വഹിച്ചു. പാലസ്തീൻ അംബാസിഡർ അബ്ദുള്ള അബുഷാവേഷ് , നേപ്പാൾ പീസ് ആൻ്റ് സോളിഡാരിറ്റി ഓർഗനൈസേഷൻ  പ്രസിഡൻ്റ് സതീഷ് അധികാരി , പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ റാം , സി പി ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ , ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.  രാധാകൃഷ്ണൻ , സൗമ രാജരത്നം  എന്നിവർ പ്രസംഗിച്ചു.

സെമിനാറിൽ കോൺഗ്രസ് മുതിർന്ന നേതാവ് എ ഗോപണ്ണ അധ്യക്ഷത വഹിച്ചു. പൂജ ജി പളനിസാമി , എസ് കരികാലൻ .കെ തമിൾമധു, എസ്.കെ.ശിവ , കെ.ദേശിംഗ് , എസ് കൊട്ടിയപ്പൻ , ടി.ഇന്ദ്രജിത് രത്തൻ ചന്ദ്രശേഖർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെൽവാദ്, പാർലമെൻ്റ് അംഗങ്ങളായ ശശികാന്ത് സെന്തിൽ , കെ സുബ്ബരായൻ എന്നിവർ മുഖ്യാതിഥികളായി.

കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 400 പ്രതിനിധികളും കലാകാരന്മാരും  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ആറ് വനിതകൾ ഉൾപ്പെടെ 33 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

മനഷ്യാവകാശ പ്രവർത്തകരായ ബി.ബി. മോഹൻ , ജെ.മുഹമ്മദ് റാഫി , ഡോ കൃതി കാതരൻ എന്നിവരെ ഇസ്കഫ്  ഫ്രണ്ട്ഷിപ്പ് അവാർഡ് നൽകി ആദരിച്ചു.ഇന്ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനത്തിൽ മുൻ എം.പി.യും ഇസ്കഫ് ദേശീയ പ്രസീഡിയം അംഗവുമായ സെയ്ദ് അസീസ് പാഷ, ദേശീയ പതാകയും ബന്ദന ഭട്ടാചാര്യ ഇസ്കഫ്  പതാകയും ഉയർത്തും. ജനറൽ സെക്രട്ടറി ബിജയ് കുമാർ പഡ്ഹാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോട്ടിലാൽ കണക്കും അവതരിപ്പിക്കും.ചർച്ചകൾക്ക് ശേഷം   പുതിയ ദേശീയ കൗൺസിലിൻ്റെയും ഭാരവാഹികളെയും  തെരത്തെടുപ്പും നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img