05:16am 28 October 2026
NEWS
മകളുടെ പ്രതിശ്രുത വരനൊപ്പം വീട്ടമ്മ ഒളിച്ചോടി
09/04/2025  08:38 AM IST
nila
മകളുടെ പ്രതിശ്രുത വരനൊപ്പം വീട്ടമ്മ ഒളിച്ചോടി

വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ മകളുടെ പ്രതിശ്രുത വരനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവുമായാണ് വീട്ടമ്മ ഒളിച്ചോടിയത്. മകളുടെ പ്രതിശ്രുത വരനും വീട്ടമ്മയുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടമ്മയെ കാണാതായതിന് പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. 

ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img