03:58pm 29 April 2026
NEWS
മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന്റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ


17/04/2025  02:36 PM IST
nila
മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന്റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ

ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയത് വലിയ വാർത്തയായിരുന്നു. മകളുടെ വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് സപ്ന എന്ന വീട്ടമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം നാടുവിട്ടത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവുമായാണ് ഇവർ യുവാവിനൊപ്പം പോയത്. സംഭവത്തിനു പിന്നാലെ കുടുംബം നൽകിയ പരാതിയിൽ മദ്രക് പൊലീസ് കേസെടുത്തതിന് പിന്നാലെ സപ്നയും യുവാവും പൊലീസിന് മുന്നിൽ ഹാജരായി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന് പിന്നിലെ കാരണവും വീട്ടമ്മ പൊലീസിനോട് വെളിപ്പെടുത്തി. 

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയതെന്നാണ് സപ്ന വെളിപ്പെടുത്തിയത്. മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നും സ്പന പൊലീസിനു മൊഴി നൽകി. എന്തു സംഭവിച്ചാലും താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും സപ്ന പറയുന്നു.  അതേസമയം സപ്നയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ ഉന്നയിച്ച ആരോപണങ്ങളും യുവതി നിഷേധിച്ചു. താൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ എടുത്തിരുന്നുള്ളൂ എന്നാണ് സപ്ന പൊലീസിനോട് പറഞ്ഞത്. അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img