01:52am 04 September 2026
NEWS
വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നാലെ കാമുകിയെ അമ്പത്തിരണ്ടുകാരൻ കുത്തിക്കൊന്നു

07/01/2025  08:14 PM IST
nila
വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നാലെ കാമുകിയെ അമ്പത്തിരണ്ടുകാരൻ കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നാലെ കാമുകിയെ അമ്പത്തിരണ്ടുകാരൻ കുത്തിക്കൊന്നു. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം.  നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോ എന്ന യുവതിയെയാണ് കാമുകൻ  ജോസ് മെലോ (52) കുത്തി കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് പുറമേ ആയുധങ്ങൾ അനധികൃതമായി കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9ന് പ്രതിയുടെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിൻറെ തൊട്ടടുത്ത ദിവസമാണ് ജോസ് മെലോ കൊടും ക്രൂരത കാട്ടിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

മുൻപ് മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്ക്കെതിരെ കേസുണ്ട്. ഇതേ തുടർന്ന് ഇയാളെ ന്യൂജഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ അധികൃതർ ഉൾപ്പെടുത്തിയിരുന്നു. എത്രകാലമായി മെലോ യുവതിയുമായി പ്രണയം ആരംഭിച്ചിട്ട് എന്നതും വ്യക്തമല്ല. കൊല്ലപ്പെട്ട യുവതിക്ക് രണ്ട് മക്കളുണ്ടെന്നാണ് വിവരം. യുവതിയുടെ സംസ്കാരം സ്വദേശമായ പ്യൂർട്ടോ റിക്കോയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img