02:55am 05 June 2026
NEWS
ബ്രിക്സ് സമ്മേളനം: ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം.
03/06/2026  04:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബ്രിക്സ് സമ്മേളനം: ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം
HIGHLIGHTS

ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗം.

 

​ജൂലൈ 6 മുതൽ 9 വരെ എറണാകുളത്ത് നടക്കുന്ന ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. 

കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി കാരലിൻ ഖോങ്വർ ദേശ്മുഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിതല ചർച്ചകൾ, പാനൽ സംവാദങ്ങൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും.

​അന്താരാഷ്ട്ര പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സ്വീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ-താമസ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. സുരക്ഷയും മറ്റ് അനുബന്ധ ക്രമീകരണങ്ങളും കർശനമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

​സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ വി. വിഘ്നേശ്വരി,  ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് മേധാവി എസ്. കാളിദാസ് മഹേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img