03:39am 29 August 2026
NEWS
കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ
27/05/2025  07:48 PM IST
nila
കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ

കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓവർസീയർ സി എസ് ധനീഷാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.   

ചെടയൻ കാലായിലെ ഗാന്ധി രാജിന്റെ കെട്ടിട പെർമിറ്റുമായി ബന്ധപ്പട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. മുമ്പും ഇയാൾ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img