12:00am 08 November 2026
NEWS
അധികാരവികേന്ദ്രീകരണം തകർക്കുന്നു;
സർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്‌

05/03/2025  10:56 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അധികാരവികേന്ദ്രീകരണം തകർക്കുന്നു; സർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്‌
HIGHLIGHTS

കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും പാർലമെൻററി പാർട്ടി നേതാക്കന്മാരുടെയും സംയുക്ത യോഗം ഡിസിസി ഓഫീസിൽ കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി കോൺഗ്രസ് നടപ്പാക്കിയ പഞ്ചായത്ത് രാജ് - നഗരപാലിക സംവിധാനം തകർക്കുന്ന സംസ്‌ഥാന സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക്‌ മൂന്ന്  കോടിയിലധികം രൂപ വീതം സംസ്‌ഥാന സർക്കാർ നൽകാനുണ്ട്. ഏറ്റെടുത്ത പദ്ധതികൾ നൂറ് ശതമാനവും നടപ്പാക്കിയിട്ടും പണം നൽകാത്തതിനാൽ തദ്ദേശ സ്‌ഥാപനങ്ങൾ കടക്കെണിയിലാണെന്ന് ഡിസിസിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം  കുറ്റപ്പെടുത്തി. തദ്ദേശസ്‌ഥാപനങ്ങളിൽ ഭരണ പ്രതിസന്ധിക്ക് കാരണമാകുന്ന സർക്കാർ നടപടികൾ ചൂണ്ടികാട്ടിയും പ്രാദേശിക വികസന പ്രശ്നങ്ങൾ ഉന്നയിച്ചും കോൺഗ്രസ് ഏപ്രിൽ, മെയ് മാസങ്ങളിൽ ഗ്രാമയാത്രകളും രാപ്പകൽ സമരം ഉൾപ്പെടെയുള്ള സമരപരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി എസ് . അശോകൻ യോഗം ഉദ്‌ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. 
 കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നേതാക്കളായ എൻ വേണുഗോപാൽ കെ പി ധനപാലൻ ഡൊമിനിക് പ്രസന്റേഷൻ ജയ്സൺ ജോസഫ് പി എം സക്കീർ ഹുസൈൻ കെ ബി മുഹമ്മദ് കുട്ടി ടോണി ചമ്മിണി മനോജ് മൂത്തേടം ഉല്ലാസ് തോമസ് ബേസിൽ പോൾ എം ജെ ടോമി ചന്ദ്രശേഖരൻ നായർ കെ ആർ ജയകുമാർ ബാബു പുത്തനങ്ങാടി ജോസഫ് ആൻറണി ആൻറണി കുരിയത്തറ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img