01:09am 14 June 2026
NEWS
ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക് ബ്രസീൽ ലെജൻഡ്സ് ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന്
13/06/2026  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക് ബ്രസീൽ ലെജൻഡ്സ് ഇന്ത്യൻ ഓൾ സ്റ്റാർസ്  ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന്
HIGHLIGHTS

ബ്രസീൽ ലജൻഡ്സ് - ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തിൻ്റെ ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിക്കുന്നു. കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്, ഹൈബി ഈഡൻ എം.പി, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ രാജേഷ്, ടി.ജെ വിനോദ് എംഎൽഎ എന്നിവർ സമീപം.

കൊച്ചി:  ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി.ഇ അബ്ദുൾ ​ഗഫൂർ നിർവഹിച്ചുഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ്  തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു  സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിങ് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി  വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.

റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്തുതട്ടാനെത്തുന്നു എന്നതാണ്  മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവർക്കൊര്രം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം. ഐ.എം. വിജയൻ, സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങി ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്നതാണ് ഇന്ത്യൻ ഓൾ സ്റ്റാർസ്.

ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് കൊച്ചിയിലെ രാജ്യാന്തര ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ  അന്താരാഷ്ട്ര ടൂറിൽ ഇന്ത്യയിലെ ഉൾപ്പെടെ  അഞ്ച് പ്രധാന ന​ഗരങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി,ഹൈദരാബാദ്, മുംബൈ,ദുബായ് എന്നിവടങ്ങളിലായി നടത്തുന്ന പോരാട്ടത്തിലെ രണ്ടാം മത്സരത്തിനാണ് കൊച്ചി വേദിയാകുക. നേരത്തെ ചെന്നൈയിൽ അരങ്ങേറിയ മത്സരം വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.  ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img