01:35am 07 July 2026
NEWS
ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി; ഹാളണ്ടിന്റെ മിന്നും ഇരട്ടഗോളിൽ നോർവെക്ക് ചരിത്ര ക്വാർട്ടർ പ്രവേശനം
06/07/2026  05:59 AM IST
nila
ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി; ഹാളണ്ടിന്റെ മിന്നും ഇരട്ടഗോളിൽ നോർവെക്ക് ചരിത്ര ക്വാർട്ടർ പ്രവേശനം

ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിൽ വമ്പൻ അട്ടിമറി. എർലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോളുകളുടെ മികവിൽ ബ്രസീലിനെ 2-1ന് കീഴടക്കി നോർവെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇൻജുറി ടൈമിൽ നെയ്മർ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ ബ്രസീലിനായില്ല.

ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ കാരണം ലീഡ് നേടാനായില്ല. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമറെഷിന് ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയത് ബ്രസീലിന് തിരിച്ചടിയായി. ഗോൾകീപ്പർ ഓർയാൻ ഗീലാൻഡ് മികച്ച രക്ഷാപ്രവർത്തനത്തിലൂടെ നോർവെയെ മത്സരത്തിൽ നിലനിർത്തി.

രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയ നോർവെക്ക് 79-ാം മിനിറ്റിൽ ഫലം ലഭിച്ചു. പകരക്കാരനായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പിന്റെ കൃത്യമായ ക്രോസിൽ നിന്ന് ഉയർന്ന് ചാടി ഹെഡറിലൂടെ ഹാളണ്ട് സ്കോറിംഗ് തുറന്നു. നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാളണ്ട് ബോക്സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ ബ്രസീൽ ഗോൾവല വീണ്ടും കുലുക്കി.

മത്സരത്തിന്റെ അധികസമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റിയെങ്കിലും അതോടെ ബ്രസീലിന്റെ പോരാട്ടം അവസാനിച്ചു. ഇരട്ടഗോളുകളോടെ ഈ ലോകകപ്പിൽ ഹാളണ്ടിന്റെ ഗോൾസമ്പാദ്യം ഏഴായി ഉയർന്നു. ഗോൾവേട്ടയിൽ മെസിക്കും എംബാപ്പെയ്ക്കുമൊപ്പമെത്താനും നോർവീജിയൻ നായകനായി.

1998 ലോകകപ്പിലും ബ്രസീലിനെ നോർവെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img