
കൊച്ചി മെട്രോ സി ഐ ഐ - യംഗ് ഇന്ത്യൻസിൻ്റെ പ്രോജക്ട് ദിശയുടെ സഹകരണത്തോടെ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ ഏർപ്പെടുത്തിയബ്രെയിൽ സ്റ്റേഷൻ മാപ്പ്, ഹാൻഡ്റെയിലുകളിലെ ബ്രെയിൽ സൂചനകൾ എന്നിവയുടെ ഉദ്ഘാടനം ബുധാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും.
കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സ്റ്റേഷൻ പരിസരം വ്യക്തമായി മനസ്സിലാക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷന്റെ മുഴുവൻ വിന്യാസവും സ്പർശമാർഗ്ഗം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ സ്റ്റേഷൻ മാപ്പ്, യാത്രയ്ക്കിടെ തുടർച്ചയായ വഴിനിർദ്ദേശം ലഭ്യമാക്കുന്ന ഹാൻഡ്റെയിലുകളിലെ ബ്രെയിൽ അടയാളങ്ങൾ, പ്രധാന സൗകര്യങ്ങൾ വ്യക്തമാക്കുന്ന ബ്രെയിൽ ബോർഡുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഈ സംവിധാനങ്ങൾ ഒന്നിച്ചുചേരുമ്പോൾ കാഴ്ച പരിമിതിയുള്ളയാത്രക്കാർക്ക് സ്വന്തം ചുറ്റുപാടുകൾ മനസ്സിലാക്കി യാത്ര സ്വയം ആസൂത്രണം ചെയ്യാനും ആത്മവിശ്വാസത്തോടെ സഞ്ചരിക്കാനും അവസരമൊരുക്കും. അതോടൊപ്പം സഹായത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കാനും കഴിയും.
Photo Courtesy - Google








