
കൊച്ചി: 2023 മാർച്ചിൽ കൊച്ചിയിലെ ബ്രഹ്മപുരം ഖര മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ മാലിന്യകൂമ്പാരത്തിലെ തീപിടിത്തം നഗരത്തിലെ വായു മലിനീകരണം കുത്തനെ ഉയർത്തിയതായും, എന്നാൽ കാറ്റിന്റെ ദിശയും മഴയും പോലുള്ള കാലാവസ്ഥ ഘടകങ്ങൾ മലിനീകരണ ആഘാതം ഭാഗികമായി കുറക്കാൻ നിർണായകമായി തീർന്നതായും പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.
പഠനം അനുസരിച്ച് തീപിടിത്തം രണ്ട ഘട്ടത്തിലായാണ് ഉണ്ടായത് - മാർച്ച് 4-13 ആദ്യഘട്ടം, മാർച്ച് 19-28 രണ്ടാംഘട്ടം. ആദ്യഘട്ടത്തിൽ, വൈറ്റിലയിലെ സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ (CPCB) നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റ പ്രകാരം, അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന PM2.5, 152% ഉം; PM ,10 175% ഉം; NO2, 440% ഉം, SO2 420% ഉം, സാധാരണ നിലയെ അപേക്ഷിച്ച് വർധിച്ചതായി കണ്ടെത്തി. അന്തരീക്ഷത്തിൽ മാലിന്യഘടകങ്ങളുടെ സാന്ദ്രത കൂടുതലായി നിലനിന്നത് അതിരാവിലെയാണെന്ന് പഠനം സൂചിപ്പിക്കുന്നത്. അന്തരീക്ഷം കൂടുതൽ സ്ഥിരതയുള്ള (stable) അവസ്ഥയിൽ ആയതിനാൽ വായുവിന്റെ മിശ്രണവും വ്യാപനവും കുറക്കുകയും, അതിനാൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിന്റെ താഴത്തട്ടിൽ തന്നെ കുടുങ്ങി (pollutant trapping) സാന്ദ്രത ഉയർന്നതായും പഠനം വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ കിഴക്കിൽ നിന്ന് പടിഞ്ഞാറോട്ടായി (easterly ) അധികമായി വീശിയ കാറ്റ് കാരണം പൊടിപടലങ്ങളും വിഷാംശമുള്ള വാതകങ്ങളും നഗരപ്രദേശങ്ങളിൽ നിന്ന് മാറി കിഴക്കൻ അറബിക്കടലിന്റെ ഭാഗത്തേക്ക് സഞ്ചരിച്ച് നഗര പ്രദേശങ്ങളിലെ തീവ്രത കുറയാൻ സഹായിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായ മഴ പൊലിയുട്ടൻസിനെ മഴ കൂടി ലഭിച്ചതോടെ കൂടുതൽ ആശ്വാസം ഉണ്ടായി. മാസത്തിന്റെ മധ്യഭാഗത്ത് തുടർച്ചയായി undaya മഴപെയ്ത്തുകൾ മലിനീകരണങ്ങൾ വെറ്റ് ഡെപ്പോസിഷൻ (wet deposition) വഴി കഴുകികളഞ്ഞു (scavenge) വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി അന്തരീക്ഷം അമിതമായി മലിനീകരിക്കപ്പെടാതെ നിലനിന്നതിന് പ്രധാന കാരണമായി.
കാറ്റിന്റെ സ്വാധീനത്തിൽ പൊലിയുട്ടൻസ് കടലിലേക്ക് പടർന്നപ്പോൾ തെക്കുകിഴക്കൻ അറബിക്കടൽ ഭാഗത്ത് ക്ലോറോഫിൽ - A (Chl-a) അസാധാരണമായി വർധിച്ചതായി പഠനം റിപ്പോർട്ട് ചെയ്യുന്നു. സാധാരണമായി അപ്ലെവലിങ് മൂലം ഇത്തരമൊരു വർധന വരാം; എന്നാൽ ഈ കാലയളവിൽ SST (കടൽതല താപനില) സാധാരണയേക്കാൾ ഉയർന്ന തോതിൽ രേഖപെടുത്തിയതിനാൽ അപ്ലെവലിങ് ഇല്ലാതെ തന്നെ, തീപിടിത്തത്തിൽ നിന്നുള്ള കണികകളുടെ നിക്ഷേപം വഴി സമുദ്ര ഉല്പാദനത്തിൽ മാറ്റം വന്നിരിക്കാം എന്നതാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഈ ബഹുസ്ഥാപന ഗവേഷണം കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടറായ ഡോ. അഭിലാഷ് എസ്.ന്റെ മേൽനോട്ടത്തിലാണ് നടത്തപ്പെട്ടത്. ഗവേഷക സംഘത്തിൽ ശ്രീനാഥ് എ. വി., റിസർച്ച് ഫെലോ, മോനാഷ് സർവകലാശാല, പ്രിതം ദാസ് മഷാപർഹ്ര, റിസർച്ച് ഫെലോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജി, വിനോദ്, കുസാറ്റ് , ഡോ. ആനന്ദ്, കുസാറ്റ് എന്നിവരും, കൂടാതെ എം.ജി. സർവകലാശാലയിലെയും ഒമാനിലെ യൂണിവേഴ്സിറ്റി ഓഫ് നിസ്വയിലെയും ഗവേഷകരും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഡോ. അഭിലാഷ് എസ്, കുസാറ്റ് ACARR ഡയറക്ടർ, 9561642841 ബന്ധപെടുക.







