
ഭാരതീയ ജ്യോതിഷമനുസരിച്ച് ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിച്ചു. വൃശ്ചികം രാശിയിൽ നിന്നാണ് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മിഥുനം രാശിയിൽ ബുധനും വ്യാഴവും നേരത്തെ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയ്ക്കൊപ്പം ആദിത്യനും കൂടി ചേർന്നതോടെ ബ്രഹ്മ ആദിത്യ യോഗം രൂപപ്പെട്ടിരിക്കുകയാണ്.
മൂന്ന് വലിയ ഗ്രഹങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട ബ്രഹ്മാദിത്യ യോഗത്തെ വളരെ ശുഭകരവും ശക്തവുമായാണ് ജ്യോതിഷികൾ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഈ സമയം വളരെ ഭാഗ്യദായകമാകും എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.
പ്രധാനമായും മൂന്നു രാശികളിൽ ജനിച്ചവർക്കാണ് ബ്രഹ്മാദിത്യ യോഗത്തിന്റെ ഗുണഫലങ്ങൾ അനുഭവപ്പെടുക. മിഥുനം, ചിങ്ങം, ധനു രാശികളിൽ ജനിച്ചവരുടെ ജാതകത്തിലാണ് ഇപ്പോൾ ബ്രഹ്മാദിത്യ യോഗമുള്ളത്. ഈ അപൂർവ യോഗത്തിലൂടെ മേൽപ്പറഞ്ഞ രാശിജാതർക്ക് ചില നേട്ടങ്ങളുണ്ടാകും എന്നാണ് ജ്യോതിഷവിശ്വാസം. ഈ രാശിജാതരുടെ ജീവിതത്തിൽ ബ്രഹ്മാദിത്യ യോഗത്തിലൂടെ എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുക എന്ന് നോക്കാം..
മിഥുനം രാശിയിൽ ജനിച്ചവർക്കും ബ്രഹ്മാദിത്യ യോഗം ആരംഭിച്ചു എന്ന് നേരത്തേ പറഞ്ഞല്ലോ. ഇവർക്ക് ഈ സമയം വളരെ ശുഭകരമായിരിക്കുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. കാരണം സൂര്യ-വ്യാഴ-ബുധ ഗ്രഹങ്ങൾ ഈ രാശിയിൽ ഒരുമിച്ച് വരുന്നു എന്നത് തന്നെ. ഈ യോഗയുടെ ഏറ്റവും വലിയ നേട്ടം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും എന്നതാണ്. വളരെക്കാലമായി ചെയ്യാൻ നിങ്ങൾ മടിച്ചിരുന്ന ജോലി ഇപ്പോൾ നിങ്ങൾക്ക് പൂർണ്ണ ധൈര്യത്തോടെ പൂർത്തിയാക്കാൻ കഴിയും. ജോലിക്കാർക്ക് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിച്ചേക്കാം. ബിസിനസുകാർക്കും നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം രാശിയിൽ ജനിച്ചവർക്കും ഇപ്പോൾ ബ്രഹ്മാദിത്യ യോഗമാണ്. ഇവർക്കും ഈ യോഗം ഊർജ്ജവും ശക്തിയും നൽകും. സൂര്യൻ ചിങ്ങം രാശിജാതരുടെ ഭരണ ഗ്രഹമാണ് അതിനാൽ സൂര്യന്റെ ഈ സംക്രമണം ചിങ്ങം രാശിയിൽ ജനിച്ചവരുടെ ചിന്തകളെ ശക്തിപ്പെടുത്തും. ഈ സമയത്ത് ആരെങ്കിലുമായി പഴയ ശത്രുത ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അവരുടെ മേൽ ആധിപത്യം സ്ഥാപിക്കും. ആരോഗ്യ കാര്യങ്ങളിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും, മനസ്സ് സന്തോഷിക്കും, കരിയറിൽ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. പുതിയ ബിസിനസ് പദ്ധതികൾ ആരംഭിക്കാനോ പുതിയ പദ്ധതികൾ ഏറ്റെടുക്കാനോ കഴിയും. ചുരുക്കി പറഞ്ഞാൽ, ചിങ്ങം രാശിജാതരുടെ കുടുംബജീവിതത്തിൽ സന്തോഷം നിറയുന്ന നാളുകളാണ് ഇപ്പോഴുള്ളത്.
ധനു രാശിയിൽ ജനിച്ചവർക്കും ബ്രഹ്മാദിത്യ യോഗമാണ് എന്ന് പറഞ്ഞല്ലോ. ഇവർക്ക് മൂന്ന് ഗ്രഹങ്ങളുടെ സംയോജനം ശരിക്കും അനുഗ്രഹമായിരിക്കും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്നതോ സങ്കീർണ്ണമായതോ ആയ ജോലി എളുപ്പത്തിൽ പൂർത്തിയാകും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും, കുടുംബ ജീവിതത്തിലും നല്ല ഏകോപനം ഉണ്ടാകും. പല ആഗ്രഹങ്ങളും സഫലമാകാനുള്ള സാധ്യത. ധനു രാശിയിൽ ജനിച്ചവർക്ക് പുരോഗതിയുടെയും വിജയത്തിന്റെയും സമയമാണ് ഇതെന്നും ജ്യോതിഷം വ്യക്തമാക്കുന്നു.